Important posts
Wednesday, December 29, 2010
നഷ്ടബാല്യം-18
അസ്തമയം
ഒരു രാത്രിയും, ഒരു പകലും കാലങ്ങളായ് ആള്‍ത്താമസമില്ലാത്ത പുഴവക്കത്തുള്ള ആ വലിയ വീടിന്റെ പിന്നാമ്പുറത്ത് ഞാനൊറ്റക്ക് കിടന്നു. ആരും എന്നെ കണ്ടില്ല; ആരും അവിടേക്ക് വരാറില്ലായിരുന്നു.
ഗൗളികളുടേയും, മണ്ണട്ടകളുടേയും ശബ്ദം. പിന്നെ ഝുടുതിയിലുളള എന്റെ ഹൃദയസ്പന്ദനവും എനിക്ക് കേള്‍ക്കാം. ഓടുകളുടെ നേര്‍ത്ത വിടവിലൂടെ കണ്ണുകളെ ചൂളിക്കുന്നു പ്രകാശ വീചികള്‍.
കൂടികിടക്കുന്ന ചവറുകള്‍ക്കിടയില്‍ നിന്ന് ഒരു വിഷസര്‍പ്പം-പുള്ളികളുള്ള അസാധാരണമായ് തോന്നിയ ആ നാഗം വിഷസര്‍പ്പമായിരിക്കണം. എന്റെ പാദങ്ങളുടെ അരികുകളെ സ്പര്‍ശിച്ച് പുറത്തേക്കിഴഞ്ഞുപോയി. അതെന്നെ ദംശിച്ചില്ല. ഞാനതിനെ ഭയന്നതുമില്ല.
ഞാന്‍ മരണത്തെക്കുറിച്ചു മാത്രമായിരുന്നു അപ്പോള്‍ ചിന്തിച്ചത്. വെള്ളമൂടിയ രക്തപങ്കിലമായ എന്റെ മൃതശരീരമായിരുന്നു ഞാനപ്പോള്‍ സ്വപ്നം കണ്ടത്. അമ്മ ആര്‍ത്തലച്ച് കരയുന്നുണ്ട്; അമ്മമ്മയും, മറ്റുള്ളവരും. അച്ഛന്......! അച്ഛന് കരയുമോ!!
ഉള്ളില്‍ വ്യസനമുണ്ട്. എന്റെ മരണാനന്തരം സംഭവിക്കുന്ന അമ്മയുടെ വേര്‍പാടിനെ കുറിച്ചോര്‍ത്ത്. ഞാന്‍ പോയാലും അമ്മക്ക് അനിയനുണ്ട്. അച്ഛന്റെ കലിപ്പും ചിലപ്പോള്‍ എന്റെ മരണത്തോടെ അവസാനിക്കാം. അങ്ങനെ സംഭവിക്കട്ടെ.. എല്ലാവര്ക്കും നല്ലത് വരട്ടെ.
നക്ഷത്ര ദേവനെ കുറിച്ചാണ് ഞാനപ്പോള്‍ ചിന്തിച്ചത്. എല്ലാ മനുഷ്യ ജാതികള്‍ക്കും ഒരു പിതൃദേവനുണ്ടത്രെ! ഒരിക്കല്‍ കുട്ടേട്ടന്റെ പെട്ടിയില്‍ നിന്നും കിട്ടിയ ജ്യോതിഷഗ്രന്ഥത്തില്‍ നിന്നാണ് ഞാനത് വായിച്ചത്. ആ പുസ്തകം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
നക്ഷത്രദേവന്റെ ബലാബലങ്ങള്‍ക്കും, വിശേഷ-അവിശേഷതകള്‍ക്കുമനുസരിച്ചാണത്രെ ഒരാളുടെ ജീവിത സപര്യ മുന്നോട്ട് പോകുന്നത്. അതിനെയാണ് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്ന് നിര്‍വചിക്കുന്നത്.
അങ്ങനെയെങ്കില്‍ എന്റെ നക്ഷത്രദേവന്‍ വളരെയേറെ ദുര്‍ബലനായിരിക്കും. ജനിച്ച് അകാലത്തില്‍ പൊലിഞ്ഞ് പോകേണ്ടത് ഒരു നിയോഗമായിരിക്കും.
നേരം വീണ്ടുമിരുട്ടിയപ്പോള്‍ ഞാന്‍ പുഴയിലേക്ക് നടന്നു. അക്കരെ അയ്യപ്പന് കാവിലെ ക്ഷേത്രത്തില്‍ ദീപാരാധന പ്രഭ ഇങ്ങ് ദൂരേക്ക് കാണാം. പ്രാര്‍ത്ഥന- വരും ജന്മത്തില് സ്ഫുടം ചെയ്തെടുത്ത ഒരു മാണിക്ക്യകല്ലായ്, സ്നേഹസമ്പന്നനായ ഒരു പിതാവിന്റെ മകനായി ജനിക്കണേ.
ഞാന്‍ പുഴയിലെ കയമായ കെട്ടുംകുളമ്പിനെ ലക്ഷ്യമാക്കി നടന്നു. വിണ്ണില്‍ എവിടെയോ കൂട്ടം തെറ്റിപ്പോയ ഒരു പറവയുടെ വിചിത്രമായ, ദുരൂഹമായ ശബ്ദം. പടിഞ്ഞാറെ കുന്നിന് ചെരിവില്‍ നിന്നപ്പോള്‍ ഘോഷത്തോടെ മഴ പെയ്തുവരുന്നുണ്ടായിരുന്നു.
അപ്പോള്‍ എന്റെ ചിന്താസരണിയില്‍ ആയുസ്സിന്റെ അവസാനത്തില്‍ വിരിയുന്ന അമൂല്യമായ വെളിപാടുകള്‍ മിന്നിതെളിയുന്നു. തെളിയുന്നു!
(ശുഭം)
Subscribe to:
Post Comments (Atom)
37 comments:
ഭാവുകങ്ങള്‍.
നഷ്ടബാല്യത്തിന് സമാപ്തി. പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.ഖണ്ഡശ പ്രസീദ്ധീകരിച്ച ഈ രചനയെ കുറിച്ചുളള പൊതുവായ അഭിപ്രായം എന്താണ്?
ജനുവരി ആദ്യം ഇത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയാണ്. ബ്ലോഗില്‍ ആഡ് ചെയ്തത് കൂടാതെ ഒരദ്ധ്യായം കൂടി പുസ്തകത്തിലുണ്ട്. ലിപിപബ്ലിക്കേഷന്സാണ് പ്രസാധകര്. കൂടാതെ കൗമാരരതിസ്മരണകളും, ഒരു ബാലസാഹിത്യകൃതി തിയും പുസ്തകമാവുന്നു.
ഭാവുകങ്ങള്‍
ആശംസകള്‍ ...
എല്ലാ ആശംസകളും നേരുന്നു.മുന്‍ അദ്ധ്യായങ്ങള്‍ വായിച്ചിട്ട്
അഭിപ്രായം അറിയിക്കാം..
heading spelling shradhikkuka pradeep.'important'.
ശരി. ആശംസകള്‍!
aashamsakal nerunnu
തികച്ചും വേറിട്ട ഒരു വായനാനുഭവമായിരുന്നു. നന്ദി പ്രദീപ്..പുസ്തകത്തിനായി കാത്തിരിക്കുന്നു..
നവവത്സരാശംസകള്‍ !!
നന്നായി എഴുതി കൂട്ടുകാരാ....
ആശംസകള്‍ ...
Saturday, January 1, 2011
സമയം കിട്ടുമെങ്കില്‍ ഒന്ന് വന്നു പോകു
പുതു വര്‍ഷത്തിലെ പുതിയ പോസ്റ്റ്.
എന്റെ സ്വപ്നം
ലീല എം ചന്ദ്രന്
എനിക്കുണ്ടൊരു സ്വപ്നം എന്നുടെ നാടും വീടും
ഈ വിശ്വപ്രേമത്തിന്റെ ഉറവിടമാകണം.
ചോര ചോരയെയറിഞ്ഞാദരിക്കണം അന്യ-
രല്ലെന്ന ബോധം നമ്മിലുളവായ്ത്തീര്‍ന്നീടണം.........തുടര്‍ന്നു വായിക്കുക ....
http://leelamchandran.blogspot.com/
എന്റെ സ്വപ്നം
നന്ദി, വന്ന് വായിച്ച് നല്ല വാക്ക് പറഞ്ഞതിന്. നഷ്ടബാല്യം ആദ്യം മുതല്‍ വായിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ ഒന്നും പറയുന്നില്ല.
പ്രിയ പ്രദീപ് , എല്ലാം സാവധാനം വായിക്കട്ടെ. ഭാവുകങ്ങള്‍ നേരുന്നു.
ഒരായിരം ഭാവുകങ്ങള്‍........!!!!!
നഷ്ട്ടബാല്യങ്ങളൂടെ ഒരു അക്ഷൌഹണിപ്പട..
വീറും വീര്യവുമുള്ള അക്ഷര പടയാളികളുടെ ഘോഷയാത്രയാൽ മുഖരിതമായത്...!
അഭിനന്ദനങ്ങൾ പ്രദീപ്
പിന്നെ
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
തിരിച്ച് ഞാനും എല്ലാവര്ക്കും പുതുവല്സരാശംസകള് നേര്‍ന്നുകൊളളുന്നു. ഒരിക്കല്‍ക്കുടി നന്ദി ഏവര്‍ക്കും.
aashamsakal.....
അഭിനന്ദനങ്ങൾ. പുസ്തകം വാങ്ങി വായിയ്ക്കുന്നതാണ്. അതിനു മുൻപ് ബ്ലോഗിലുള്ളതെല്ലാം ഒന്നും കൂടി വായിയ്ക്കും.
നഷ്ടബാല്യം പുറംചട്ടയിട്ടിറങ്ങുന്ന വിവരം അറിഞ്ഞു.
എല്ലാവിധ ആശംസകളും നേരുന്നു.
ഞാൻ ഇന്നാണ് ഇവിടെ എത്തിയത്.
ആശംസകൾ………
അഭിനന്ദനങ്ങൾ……………
"നഷ്ടബാല്യം" നന്നായിട്ടുണ്ട്.
ആശംസകള്‍ ....
ഞാന്‍ കഥ എന്ന് കരുതിയാ വായിച്ചതു, അനുഭവം എന്നത് കണ്ടപ്പോള്‍ ഞെട്ടി ശെരിക്കും, ആദ്യത്തെ കമെന്റ് ഡിലീറ്റ് ആകുന്നു
പ്രിയ സുഹൃത്തെ , ബാല്യകാലത്തില്‍ നടന്ന വേദനാ ജനകമായ അനുഭവം ആണ് നഷ്ട്ട ബാല്യത്തില്‍ ,, ഈ സ്ഥിതി ഇപ്പോള്‍ മാറി കാണില്ലേ ?
ആഴത്തില്‍ പതിഞ്ഞ ഈ മുറിവ് ഒരിക്കലും മായാത്തതാന്, എങ്കിലും ഇനിയും ഇല്ലേ കുറേ ജിവിതം, ജീവിക്കുക, സന്തോഷകരമായി തന്നെ ജീവിക്കുക, എല്ലാ വേദന നിറഞ്ഞ അനുഭവങ്ങള്‍ക്കും പകരം നല്ല നാളെകള്‍ ജിവിതത്തില്‍ ഉണ്ടാകുമായിരിക്കും,
അവിടെ ഉള്ള അവസ്ഥ ഇപ്പോള്‍ പഴയപോലെ അല്ലയിരിക്കുമല്ലോ
കഥ ആണെന്ന് കരുതിയാ ആദ്യം കമെന്റ് ഇട്ടതു കേട്ടോ, ക്ഷമിക്കണം, അതാ ഡിലീറ്റ് ആകിയത്,,, ഇത് അവസാന ഭാഗം ആണെന്ന് തിരിച്ചറിയാന്‍ വൈകി,ഡിലീറ്റ് ആകിയ ആ കമെന്റ് തെറ്റി പോയതാ , കഥ ആണെന്ന് കരുതി ഞാന്‍ അര്‍ത്ഥം അറിയാതെ, k sory
പ്രിയപ്പെട്ട അനീസ,
ഡീപ്പായ താങ്കളുടെ വായനക്ക് നന്ദി.ആത്മാര്‍ത്ഥമായ പ്രതികരണത്തിന് അതിലേറെ നന്ദി. ബാല്യത്തിലെ ആ ദുരനുഭവങ്ങളില്‍ നിന്ന് പൂര്‍ണ്ണ വിമുക്തി എനിക്കു സാധ്യമാകുന്നില്ല. ഞാനെന്തു ചെയ്യണം? അതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരു വ്യക്തിയാ കുമായിരുന്നു. നഷ്ടപ്പെട്ടത് എന്റെ വിദ്യാഭ്യാസം,അര്‍ഹിക്കുന്ന ജോലി,പിന്നെ...
എന്റെ ഇപ്പോഴത്തെ അവസ്ഥ....അച്ഛനിന്നില്ല. പത്തുവര്‍ഷം മുമ്പ് ഞങ്ങളെ വിട്ടുപോയി. അതും ഒരു ട്രാജഡി! അച്ഛനെ എനിക്കൊരുപാടിഷ്ടമാണ്.
അച്ഛനെക്കുറിച്ച് ഈ ബ്ലോഗില്‍ " അച്ഛന്റെ മകന്" എന്നൊരു കഥയും ഞാനെഴുതിയിട്ടുണ്ട്
നഷ്ടബാല്യം അനുഭവമായെഴുതിയതുകൊണ്ട് കലര്‍പ്പുകള്‍ ചേര്‍ത്തിട്ടില്ല. വീണ്ടും ഇതുവഴി വരുമല്ലോ.
അങ്ങനെയെങ്കില്‍ എന്റെ നക്ഷത്രദേവന്‍ വളരെയേറെ ദുര്‍ബലനായിരിക്കും
ശക്തമായി എഴുതുന്നയാള്‍ എന്തിനു
നക്ഷത്ര ദേവന്റെ കരുണയ്ക്ക് യാജിക്കണം
എഴുതി തോല്‍പ്പിക്ക് ആ ഡാഷിനെ
I am trying. I may win.
നന്നായി എഴുതിയിട്ടുണ്ട്.
പുസ്തകരൂപങ്ങള്‍ക്ക് ആശംസകള്‍.
പുതുവര്‍ഷം തുടര്‍ രചനയ്ക്ക് നല്ലത് സമ്മാനിക്കട്ടെ.
പുസ്തകം വാങ്ങി വായിയ്ക്കുന്നതാണ്. അതിനു മുൻപ് ബ്ലോഗിലുള്ളതെല്ലാം ഒന്നും കൂടി വായിയ്ക്കും.എല്ലാ ആശംസകളും നേരുന്നു
ഞാനിപ്പോള്‍ മാത്രമാണിവിടെ എത്തിപ്പെടുന്നത്. താങ്കള്‍ എന്റെ ബ്ളോഗില്‍ വന്ന് കമന്റിട്ടപ്പോള്‍ ആ ലിങ്കു വഴി. (വന്നു വായിച്ച് അഭിപ്രായമെഴുതിയതിനു ഹ്രദ്യമായ നന്ദി)
ഒരു നടുക്കത്തോടെ ഒന്നുമുതല്‍ പതിനെട്ട് വരെയുള്ള പോസ്റ്റുകള്‍ വാഴിച്ചു. തീക്ഷണമായ ബാല്യകാല അനുഭവങ്ങള്‍! അതിലേറെ തീക്ഷണവും ശക്തവുമായ എഴുത്ത് ശൈലി....
നഷ്ടപ്പെട്ടുപോയ ബാല്യകാലത്തെകുറിച്ചിനി വ്യാകുലപ്പെടേണ്ടതില്ല. നിറഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുള്ള പ്രയാണം അനുസ്രതം തുടരട്ടെ! കുട്ടിക്കലത്തെ തീക്ഷണമായ അനുഭവങ്ങള്‍ താങ്ങള്ക്ക് ഉയരങ്ങളിലേക്കെത്താനുള്ള ഊര്‍ജ്ജം സ്വായത്തമാക്കുന്നതിനു സഹായകമായിട്ടുണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
എഴുത്ത് താങ്കള്‍ നിര്‍ബന്ധബുദ്ധിയോടെ തുടരണം....
എല്ല്ലാ വിജയാശംസകളും നേരുന്നു.
നന്ദി സോദരാ, നന്ദി.
.......എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു,,,പറഞ്ഞു കൊണ്ടേയിരിക്കുക
like
വളരെ നന്നായിരിക്കുന്നു... നിങ്ങളുടെ ബ്ലോഗ്ഗുകള്‍ sasneham.net -ല്‍ കൂടി പോസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു
aashamsakal......
ഭാവുകങ്ങള്‍ പ്രദീപ്..........!!!പുസ്തകം വന്നിട്ടിനി മുഴുവനും വായിക്കാം.....!! ലാസ്റ്റ് ഭാഗം മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.......!! നല്ല അവതരണ രീതി.!!ആശംസകള്‍ .!!
Post a Comment