Sunday, November 9, 2014

പ്രസന്റേഷന്‍



എനിക്ക്‌ മടിയുണ്ടായിരുന്നു. പക്ഷെ ധനികനായ,ഉന്നതപദവിയലങ്കരിക്കുന്ന അയാളുടെ ഗൃഹപ്രവേശനത്തിന്‌ പോകണമെന്ന്‌ അമ്മ ശഠിക്കുകയായിരുന്നു. പറഞ്ഞുവരുമ്പോള്‍ ഞങ്ങളുടെ ഒരകന്നബന്ധുവായ്‌ വരുമെത്ര അയാള്‍.

അദ്ദേഹത്തിന്‍െ ഒരു ക്ഷണം കിട്ടുക എന്നുവെച്ചാല്‍ തന്നെ ഒരന്തസ്സാണ്‌ എന്നാണ്‌ അമ്മയുടെ വാദം.വെറുതെ പോയാല്‍ മാത്രം പോരാ, ഒരു പ്രസന്റേഷനും കൊടുക്കണം. അതായള്‍ക്കു നേരിട്ടു കൊടുക്കുകയും ഒരുപക്ഷെ മനസിലായെിലെങ്കില്‍ ഇന്നയാളുടെ മകമാണെന്ന്‌ പരചയപ്പെടുത്തി സാന്നിധ്യം അറിയിക്കുകയും വേണം.

ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മഹാമഹം എന്നൊക്കെ വിശേഷിപ്പിക്കും വിധം ജനനിബിഡമായിരുന്നു അവിടം. ആതിഥേയന്‍ ആരെയൊക്കയോ സ്വീകരിക്കുകയായിരുന്നു. ഒരിട കിട്ടി ഞാന്‍ സമ്മാനപ്പൊതിയുമായയാളെ സമീപിച്ചപ്പോള്‍ ഒരു ഫോണ്‍ വന്നദ്ദേഹം എന്‍ഗേജഡായി. ഫോണ്‍ വെച്ച്‌ വീ്‌ണ്ടും സമ്മാനപൊതി നീട്ടിയപ്പോഴായിരുന്നു സ്ഥലത്തെ പ്രധാന രാഷ്ട്രീയനേതാവിന്റെ രംഗപ്രവേശം. ആതിഥേയന്‍ അയാളെ പടിക്കല്‍ പോയി ആശ്‌ളേഷിച്ച്‌ സ്വീകരിച്ചു. അപ്പോഴേക്കും ഒരു സീരിയല്‍നടനടക്കം ചില പ്രധാനികളുമെത്തി. തിരക്കില്‍ നിന്നദ്ദേഹം തീരക്കിലേക്ക്‌ നീങ്ങി.

ഒരു സമ്മാനവുമായി ആതിഥേയന്റെ കടാക്ഷത്തിനായ്‌ അയാളുടെ പിന്നാലെ അലയുന്ന എന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ തോന്നിയപ്പോള്‍ എനിക്ക്‌ ജാള്യത തോന്നി. വി.ഐ. പി.മാരുടെ തിരക്കൊഴിയാന്‍ കാത്ത്‌ ഞാന്‍ പന്തലിലെ സാധാരണക്കാര്‍ക്കായിട്ടിരിക്കുന്ന കസേരയിലിരുന്നു. അപ്പോള്‍ എന്റെ സമ്മാനപ്പൊതി എന്നെ അവജ്ഞയോടെ നോക്കുന്നതായ്‌ എനിക്ക്‌ തോന്നി. നിസ്വനായ ഒരു രക്ഷിതാവ്‌ എന്ന പോലെ സമ്മാനപ്പൊതിയുടെ മുന്നില്‍ ഞാന്‍ ചൂളിച്ചൂളി നിന്നു. 

3 comments:

ajith said...

പോകാതിരിക്കയായിരുന്നു ഭേദം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

thanks ajithetta

ഹന്‍ല്ലലത്ത് Hanllalath said...

എഴുത്ത് നന്ന്