Friday, November 14, 2008

അടിമ

വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജഭടന്മാരെന്നെ പിടിച്ചുകൊണ്ടുവന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുകയായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പുകിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായി കിട്ടിയിരുന്ന ഒഴിവുദിനങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും. ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ ഇഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജകിങ്കരന്മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജസമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു- "രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക"

രണ്ടും എനിക്ക്‌ അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു- "ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക"

ദണ്ഡനാമുറിയില്‍ രാജവൈദ്യന്‍ വൃഷണങ്ങളുടച്ച്‌ എന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ അന്തപുരസ്‌ത്രീകളുടെ കൊട്ടാരം കാവല്‍ക്കാരനാക്കി.

എന്നിട്ടും...

ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയനമുറിയില്‍ നുഴഞ്ഞുകയറി രാജകുമാരിക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരിക്കെന്റെ സ്‌നേഹം കൊടുത്തു!! പിന്നെ കൊട്ടാരമുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.

8 comments:

അരുണ്‍ കരിമുട്ടം said...

ഇത് അവസാന സംഗീതം ആക്കണ്ട.പോരട്ടെ ഇത്തരം അക്രമ പെടകള്‍

Unknown said...

ചെരുതെങ്കിലും മനോഹരമായിരിക്കുന്നു കഥ

Jayasree Lakshmy Kumar said...

അതാണ് വിപ്ലവം. കൊള്ളാം

smitha adharsh said...

സ്നേഹം കൊടുക്കാന്‍ ആരോടും ചോദിക്കണ്ടല്ലോ..അല്ലെ?

Mr. X said...

നല്ല കവിത പോലെ, ഒരു കൊച്ചു കഥ.

തത്തനംപുള്ളി said...

കവിത ഒരു കഥ..........

തത്തനംപുള്ളി said...

കവിത ഒരു കഥ

ajith said...

വായിച്ചു