Saturday, October 29, 2016

ആകാശ്‌ അത്‌ പറയാന്‍ തുടങ്ങി:
``ഏകദേശം രണ്ടാഴ്‌ച മുമ്പ്‌ എനിക്കൊരു ഈമെയില്‍ കിട്ടി : `നിങ്ങള്‍ ഒകഢ പോസിറ്റീവാണെന്ന്‌ ഞാന്‍ സംശയിക്കുന്നു. കഴിവതും വെഗം എലീസ്‌സാടെസ്റ്റിന്‌ വിധേയമാകുക.' കോടികള്‍ ലോട്ടറി അടിച്ചു, സെക്‌സ്‌പാര്‍ട്‌ണറെ ആവശ്യമുണ്ട്‌, കാപ്പിറ്റല്‍ ആവശ്യമില്ലാത്ത ബിസിനസ്‌, നൂഡിറ്റി, മന്ത്രവാദം എന്നൊക്കെ പറഞ്ഞ്‌ നൂറുകണക്കിന്‌ ഫ്രോഡ്‌ മെസേജസ്‌ ഈമെയിലിലൂടെയും, എസ്‌.എം.എസി ലൂടെയും പ്രവഹിക്കുന്ന ഇക്കാലത്ത്‌, എനിയ്‌ക്ക്‌ കിട്ടിയ മെയിലിനെ യാതൊരു ഡിഗ്നിറ്റിയും നല്‍കാതെ ഞാനവഗണിച്ചു. അപ്പോള്‍ തന്നെ ഡിലേറ്റ്‌ ആക്കുകയും ചെയ്‌തു. വീണ്ടും ഒരാഴ്‌ച കഴിഞ്ഞ്‌ അതുതന്നെ ഒന്നുകൂടി വന്നു. അതും കാര്യമാക്കാതെ ഞാനെന്റെ ജീവിതചര്യകളില്‍ മുഴുകി. ഇപ്പോള്‍, ഇന്നലെ എനിക്കൊരു ഫ്രം അഡ്രസ്സ്‌ ഇല്ലാത്ത കൊറിയര്‍ കിട്ടി. അതില്‍ റെഡ്‌കളര്‍ മഷികൊണ്ടെഴുതിയ മെയിലില്‍ കിട്ടിയ അതേ ഉള്ളടക്കം. ഞാനത്‌ കൊണ്ടുവന്നിട്ടുണ്ട്‌. ''
ആകാശ്‌ ലെറ്റര്‍ കൗണ്‍സിലര്‍ക്ക്‌ കൊടുത്തു.
ഉലമൃ ളൃശലിറ,
ക ൃലൂൗലേെ വേമ ്യേീൗ വെീൗഹറ ൗിറലൃഴീ ഋഘകടഅ ലേേെ ളീൃ ഒകഢ. കള ിലലറ മി്യ വലഹു മളലേൃ ുൃീ്‌ശിഴ ശൌേമശേീി ുഹലമലെ രീിമേര േവേശ െിൗായലൃ 99472817....
ഞലഴമൃറ,െ
'ദ' രഹൗയ.
`` ഇതിലൊരു നമ്പറുണ്ടല്ലോ '' കത്ത്‌ വായിച്ച ശേഷം കൗണ്‍സിലര്‍ ചോദിച്ചു.
`` ഉണ്ട്‌. ഞാനതില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു റെസ്‌പോണ്‍സ്‌.''
`` ആകാശ്‌, ഈ ലെറ്റര്‍ ഒരു ജോക്കിന്‌ വേണ്ടി ആരോ പടച്ചുവിട്ടതായിരിക്കുമെന്നാണ്‌ നമ്മള്‍ കരുതേണ്ടത്‌. എല്ലാം ഒരാള്‍ തന്നെയാണയച്ചിരിക്കുന്നത്‌.''
``അതെ. മുമ്പുവന്ന മെയിലിലെ സബ്‌ജക്‌ട്‌ കോളത്തിലും ` ദ ക്ലബ്ബ്‌' എന്ന്‌ ടൈപ്പ്‌ ചെയ്‌തിട്ടുണ്ടായിരുന്നു.''
``ഇറ്റ്‌ ഡസന്റ്‌ മാറ്റര്‍. താങ്കളുടെ ഡിവോഴ്‌സിനെന്തായിരുന്നു കാരണം?''
``അത്‌...''
`` തുറന്നു പറയണം.''
``ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നു. വൈഫ്‌ ഒട്ടും ഫോര്‍വേഡായിരുന്നില്ല. ബെഡ്‌റൂമില്‍ പോലും വളരെ വീക്കായിരുന്നു. കുട്ടികളുണ്ടാകാത്തത്‌ അവളുടെ കുഴപ്പംകൊണ്ടാണെന്ന്‌ പറഞ്ഞ്‌ അമ്മയും അവളുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. പിന്നെ സാമ്പത്തികമായ്‌ അവളുടെ വീട്ടുകാരെനിക്ക്‌ പലപ്പോഴും ബാധ്യതയായിരുന്നു. അങ്ങനെ പല ഘടകങ്ങള്‍. ഇപ്പോള്‍ ഈ വല്ലാത്ത ഘട്ടത്തില്‍ അവളോട്‌ ഞാന്‍ ക്രൂരത കാട്ടിയോ എന്ന്‌ തോന്നിപ്പോകുന്നു. മിസ്റ്റേക്കുകള്‍ എനിക്ക്‌ പറ്റിയിട്ടുണ്ട്‌.''
``ആകാശിന്‌ വേറെ വല്ല അഫയറും?''
``വിവാഹമോചനത്തിന്‌ ശേഷം ഒരഫയറുണ്ടായി.''
``ഐ മീന്‍ സെക്‌സ്‌?''
``യേസ്‌. അതില്‍ ചില ദുരൂഹതകളെനിക്ക്‌ ഇപ്പോള്‍ തോന്നുന്നു. ഈ കത്തെന്നെ ഭീതിപ്പെടുത്തുന്നതും അതിനാലാണ്‌. സെക്‌സില്‍ എനിക്കല്‍പ്പം താല്‍പ്പര്യക്കൂടുതലും, അസാധാരണമായ അഭിരുചികളുമുണ്ടായിരുന്നെന്ന്‌ സമ്മതിക്കുന്നു. വിവാഹമോചനത്തിന്‌ ശേഷം പത്രങ്ങളിലെ മാട്രിമോണിയല്‍ കോളങ്ങള്‍ വായിച്ച്‌ നിര്‍വൃതി അടയലും, ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍നെറ്റ്‌ സൈറ്റുകള്‍ സന്ദര്‍ശിക്കലും എന്റെയൊരു ഹോബിയായിത്തീര്‍ന്നിരുന്നു. ഫേസ്‌ബുക്കിന്‌ അഡിക്‌റ്റായി എന്നു തന്നെ പറയാം.
അങ്ങനെ ഫേസ്‌ബുക്കില്‍ സമയംപോക്കുന്നതിനിടയിലാണ്‌ ജനിതഅഭിരാമിമേരി അഥവാ ഖഅങ എന്നൊരു പ്രൊഫൈല്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. പ്രൊഫൈലില്‍ ഫോട്ടോക്ക്‌ പകരം പനിനീര്‍പ്പൂവ്‌ റാഞ്ചിപറക്കുന്ന ഒരു പരുന്തിന്റെ ആനിമേറ്റഡ്‌ ചെയ്‌ത ചിത്രമാണുണ്ടായിരുന്നത്‌. ആ പേരും ചിത്രവും, വല്ലാത്തൊരു കോമ്പിനേഷന്‍. ഞാനാ ഫേസ്‌ബുക്ക്‌പേജിലെത്തി. അവളുടെ റീസെന്റ്‌ പോസ്റ്റ്‌ കണ്ട്‌ ഞാന്‍ അതിശയിച്ചു. വെരി ഇന്‍ഡ്രസ്റ്റിംഗ്‌ വേര്‍ഡ്‌സ്‌, അതും മലയാളത്തില്‍. എനിക്കിപ്പോഴുമത്‌ ബൈഹാര്‍ട്ടാണ്‌:
`അറിയാമോ, നിങ്ങളുടെ വിവാഹം കഴിച്ച്‌ നഷ്‌ടപ്പെട്ട കാമുകിയെ / കാമുകനെ തിരികെ കിട്ടാന്‍ ഏറ്റവും അനുയോജ്യമായ സമയം അവരുടെ വിവാഹം കഴിഞ്ഞ്‌ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. അപ്പോള്‍ ഭൂരിഭാഗം കപ്പിള്‍സിനും പ്രണയം നഷ്‌ടപ്പെട്ടിട്ടുണ്ടാകും. എത്ര സുന്ദരിയാണെങ്കിലും ഭര്‍ത്താവിന്‌ അവളുടെ ശരീരത്തോടുള്ള ആസക്തി ഒട്ടുമുക്കാലും നശിച്ചുകഴിഞ്ഞിരിക്കും. അത്‌ പുരുഷസ്വഭാവമാണ്‌. പുരുഷന്‌ താല്‍പ്പര്യം കുറയുമ്പോള്‍ സ്‌ത്രീക്ക്‌ കൂടുതല്‍ കരുത്ത്‌ ലഭിക്കേണ്ട സമയവും. മറ്റൊരാളുടെ സ്‌നേഹത്തിന്‌ വേണ്ടി ശരീരവും, മനസ്സും കൊതിക്കുന്ന ആ സന്ദിഗ്‌ധാവസ്ഥയില്‍ നിങ്ങള്‍ അവളില്‍ /അവനില്‍ പിടിമുറുക്കുക. സര്‍ഗ്ഗാത്മകമായ ആശയവിനിമയശേഷി മാത്രമാണ്‌ അവിടെ നിങ്ങളുടെ കൈമുതല്‍. അപ്പോള്‍ വിജയം സുനിശ്ചിതമാണ്‌. പക്ഷേ നിങ്ങളൊരിക്കലും ലവ്വറെ വിവാഹം കഴിക്കാന്‍ മുതിരരുത്‌. അങ്ങെയെങ്കില്‍ അത്‌ ഏറ്റവും വലിയ വിഡ്‌ഢിത്വമായി തീരുകയും ചെയ്യും.'
ജാമിന്റെ ആ പോസ്റ്റിന്‌ ആയിരത്തിച്ചില്ല്വാനും കമന്റെ്‌സും, അതിനിരട്ടി ലൈക്കുകളും കിട്ടിയിരുന്നു. സത്യത്തില്‍ ആ കുറിപ്പ്‌ എന്റെ മനസ്സിന്റെ പരിച്ഛേദം തന്നെയായിരുന്നു. പ്രൊഫൈലില്‍ 22 ഓള്‍ഡ്‌, ഫീമെയില്‍, നെവര്‍ മാര്യേഡ്‌ എന്നൊക്കെ സൂചിപ്പിച്ചിരുന്നെങ്കിലും അതൊരു സ്‌ത്രീയാവാന്‍ സാധ്യതയില്ലെന്ന്‌ ഞാനൂഹിച്ചു. ചിലപ്പോള്‍ ഒരു ഗ്രൂപ്പുമാകാം. എന്തായാലും ആ ആശയത്തിന്റെ ഉടമയോട്‌ സവിശേഷമായൊരു ഇഷ്‌ടം തോന്നി. ഞാനപ്പോള്‍ തന്നെ ജാമിന്‌ ഒരു ഫ്രണ്ട്‌ റിക്വസ്റ്റയക്കുകയും, ജാമിന്റെ പഴയ പോസ്റ്റുകള്‍ വായിക്കാനും തുടങ്ങി. വളരെ കുറച്ച്‌ പോസ്റ്റുകളേയുണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ പോസ്റ്റ്‌ കാനഡയിലെ വന്‍കൂവര്‍ കലാപത്തിനിടയില്‍ പോലീസ്‌ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ്‌ തളര്‍ന്ന്‌ കിടക്കുന്നതിനിടയിലും രണ്ട്‌ യുവമിഥുനങ്ങള്‍ നടത്തുന്ന അതി ഗാഢമായ ചുംബനരംഗത്തിന്റെ അന്താരാഷ്‌ട്രപ്രസിദ്ധമായ ഫോട്ടോയായിരുന്നു. എല്ലാ പോസ്റ്റിനും തനതായ ചില ശൈലികളും നിലപാടുകളും ഉള്ളതായിട്ടെനിക്ക്‌ തോന്നി. എല്ലാറ്റിനോടുമെനിക്ക്‌ യോജിപ്പുമായിരുന്നു. പിറ്റേന്ന്‌ എന്റെ ഫ്രണ്ട്‌ റിക്വസ്റ്റ്‌ ആക്‌സപ്‌റ്റ്‌ ചെയ്‌തുകൊണ്ടുള്ള ജാമിന്റെ മെയില്‍ വന്നു. ഞങ്ങള്‍ ചാറ്റിങ്ങിലേക്കുകടന്നു. പേഴ്‌സണല്‍ ലൈഫ്‌ പങ്കുവെച്ച്‌ സ്വാഭാവികമായ്‌ ചാറ്റിങ്ങില്‍ സെക്‌സ്‌ കലര്‍ന്നു. സമാനമനസ്‌കരായതുകൊണ്ട്‌ വേഗത്തില്‍ അടുക്കാനായി. പിന്നീട്‌ ഫോണ്‍നമ്പര്‍ കൈമാറി ഞങ്ങള്‍ മൊബൈലിലേക്ക്‌ വന്നു. അപ്പോള്‍ മാത്രമാണ്‌ അതൊരു ഫീമെയില്‍ തന്നെയെന്ന്‌ ഞാനുറപ്പിച്ചത്‌. ഒരു ദിവസം ജാമെനിക്ക്‌ ഒരു സമ്മാനമയച്ചുതന്നു. വിയര്‍പ്പുനനഞ്ഞ ജാമിന്റെ ഒരു ജോഡി അടിവസ്‌ത്രങ്ങളായിരുന്നു അത്‌. പതുക്കെപ്പതുക്കെ വീഡിയോ ചാറ്റിങ്ങിലേക്കു കടന്നു. സുന്ദരിയായിരുന്നു ജാം. പക്ഷേ പ്രായം മുപ്പതിലേറെ വരും. തനിയ്‌ക്ക്‌ പത്തിലേറെ സെക്‌സ്‌ പാര്‍ട്‌ണേഴ്‌സ്‌ ഉണ്ടെന്നും താനത്‌ എന്‍ജോയ്‌ ചെയ്യുന്നു എന്നുമായിരുന്നു ജാമിന്റെ വെളിപ്പെടുത്തല്‍. അത്ഭുതമെന്ന്‌ പറയട്ടെ, വെറുപ്പിന്‌ പകരം എനിക്കപ്പോള്‍ അവാച്യമായൊരാനന്ദമനുഭവപ്പെടുകയാണുണ്ടായത്‌. ഒരിക്കല്‍ വീഡിയോ ചാറ്റിങ്ങില്‍ ഞങ്ങള്‍ പരിപൂര്‍ണ്ണനഗ്നത പ്രദര്‍ശിപ്പിച്ചു. പിന്നെയതൊരു പതിവായി. ജാമെന്നെക്കൊണ്ട്‌ സ്വയംഭോഗം ചെയ്യിച്ച്‌ രതിമൂര്‍ച്ച തന്നുകൊണ്ടിരുന്നു. വൈകാതെ നേരില്‍ ബന്ധപ്പെടാന്‍ ജാം ഗുരുവായൂരുള്ള അവളുടെ ഫ്‌ളാറ്റിലേക്ക്‌ ക്ഷണിച്ചു. ആ രാത്രി രണ്ടുതവണ ഞങ്ങള്‍ രതിയിലേര്‍പ്പെട്ടു.''
``കോണ്ടം ഉപയോഗിച്ചിരുന്നോ?'' കൗണ്‍സിലര്‍ ചോദിച്ചു.
``ഞാന്‍ കരുതിയിരുന്നു. പക്ഷേ അതുപയോഗിക്കാന്‍ ജാം സമ്മതിച്ചില്ല. അപ്പോഴത്തെ വികാരത്തള്ളലില്‍ ഞാനത്‌ കാര്യമാക്കിയില്ല.''
``ഈ സംഭവം കഴിഞ്ഞിട്ട്‌ എത്രയായി?''
``ഇപ്പോള്‍ മൂന്ന്‌ മാസത്തിലേറെ കഴിഞ്ഞു.''
``ജാമും ഈ ലെറ്ററും തമ്മില്‍ കണക്ഷനുണ്ടെന്ന്‌ ആകാശ്‌ കരുതുന്നുണ്ടോ?''
``ആ സംഭവത്തിനുശേഷം കുറേ ട്രൈ ചെയ്‌തിട്ടും ജാമുമായി ബന്ധപ്പെടാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ആ മൊബൈല്‍ നമ്പറോ, മെയില്‍ അക്കൗണ്ടോ ഇപ്പോള്‍ നിലവിലില്ല. ഫേസ്‌ബുക്ക്‌ ലൈവുമല്ല. അതൊക്കെ കൊണ്ട്‌ ജാമെന്നെ ഒരു ട്രാപ്പില്‍ കുടുക്കുകയായിരുന്നോ എന്ന്‌ സംശയം തോന്നുന്നു. എയ്‌ഡ്‌സ്‌ എന്ന്‌ കേള്‍ക്കുമ്പോഴേ വിറച്ചുപോകുന്ന കൂട്ടത്തിലാണ്‌ ഞാന്‍. സാറിന്റെ അറിവില്‍ ഇത്തരം കേസുമായാരെങ്കിലും വന്നിട്ടുണ്ടോ. ഒന്നോ രണ്ടോ തവണ ബന്ധപ്പെട്ടാല്‍ പകരുമെന്നുറപ്പുള്ള രോഗമാണോ എയ്‌ഡ്‌സ്‌?''

No comments: